Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam Celebration

Australia and Oceania

എസ്ഐഎഎയും ഐഒസിയും സംഘടിപ്പിക്കുന്ന ഓണാഘോഷം ഓ​ഗ​സ്റ്റ് 23ന്

സി​ഡ്‌​നി: ഓ​സ്ട്രേ​ലി​യ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വേ​റി​ട്ടൊ​രു ഓ​ണാ​ഘോ​ഷാ​നു​ഭ​വം സ​മ്മാ​നി​ക്കാ​ൻ സൗ​ത്ത് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​സ്ട്രേ​ലി​യ​യും (എസ്ഐഎഎ) ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സും (ഐഒസി) ഓ​സ്ട്രേ​ലി​യ​യും കൈ​കോ​ർ​ക്കു​ന്നു.

ഇന്ത്യൻ ഓണം 2026 എ​ന്ന പേ​രി​ൽ സി​ഡ്‌​നി​യി​ൽ ന​ട​ത്തു​ന്ന ഈ ​മെ​ഗാ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ഐഒസി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും സം​സ്ഥാ​ന ക​മ്മി​റ്റി​ക​ളും പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.‌

ക​ഴി​ഞ്ഞ ദി​വ​സം ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന ഐഒ​സി കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​രി​പാ​ടി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും എ​ല്ലാ ചാ​പ്റ്റ​റു​ക​ളി​ലെ​യും ഭാ​ര​വാ​ഹി​ക​ളു​ടെ​യും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു.

ദേ​ശീ​യ -​ സം​സ്ഥാ​ന ലീഡർഷിപ്പുക​ളു​ടെ പൂ​ർ​ണ പി​ന്തു​ണ

ഐ​ഒസി കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ പ്ര​സി​ഡന്‍റ് പി.​വി. ജി​ജേ​ഷിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹി​ൻ​സോ ത​ങ്ക​ച്ച​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

നാ​ഷ​ണ​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ അ​രു​ൺ ജോ​ർ​ജ് (വൈ​സ് പ്ര​സി​ഡന്‍റ്), സോ​ബ​ൻ തോ​മ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബി​ജു സ്ക​റി​യ (സെ​ക്ര​ട്ട​റി), ഷൈ​ബു പീ​ച്ചി​യോ​ട് (സെ​ക്ര​ട്ട​റി), മാ​മ്മ​ൻ ഫി​ലി​പ്പ് (സെ​ക്ര​ട്ട​റി) എ​ന്നി​വ​രും ഐഒസി കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ കോ​ഓർ​ഡി​നേ​റ്റ​ർ സി.​പി. സാ​ജു​വും പ​രി​പാ​ടി​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും അ​റി​യി​ച്ചു.

വി​വി​ധ ഓ​സ്ട്രേ​ലി​യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഐഒസി പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​നു വി. ​ജോ​ർ​ജ് (ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ്), റോ​ബി​ൻ ജോ​സ​ഫ് (വി​ക്ടോ​റി​യ), നി​യോ​ട്ട്സ് വ​ക്ക​ച്ച​ൻ (ക്വീ​ൻ​സ്‌​ലാ​ൻ​ഡ്), പോ​ളി ചെ​മ്പ​ൻ / ജ​നീ​ഷ് (വെ​സ്റ്റേ​ൺ ഓ​സ്ട്രേ​ലി​യ), പോ​ൾ പാ​റ​ക്കാ​ര​ൻ (നോ​ർ​ത്തേ​ൺ ടെ​റി​ട്ട​റി), ബി​നീ​ഷ് വ​ണ്ണാ​റ​ത്ത് (ആ​ലീ​സ് സ്പ്രിം​ഗ്സ്), അ​രു​ൺ (സൗ​ത്ത് ഓ​സ്ട്രേ​ലി​യ) എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും ത​ങ്ങ​ളു​ടെ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പൂ​ർ​ണ പി​ന്തു​ണ​യും പ​ങ്കാ​ളി​ത്ത​വും വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു.

ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ആ​ഞ്ച​ല യോ​ഗ​ത്തി​ന്‍റെ മി​നി​റ്റ്സ് രേ​ഖ​പ്പെ​ടു​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി യേ​ശു​ദാ​സ് ന​ന്ദി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

സി​നി​മാ-​സം​ഗീ​ത താ​ര​ങ്ങ​ൾ

ഓ​ഗ​സ്റ്റ് 23ന് Granvilleലെ The Vineyard Karmel Mohr Hall-ൽ വ​ച്ചാ​ണ് ഈ ​വ​ൻ​പി​ച്ച ഓ​ണാ​ഘോ​ഷം അ​ര​ങ്ങേ​റു​ന്ന​ത്. ഫെ​ഡ​റ​ൽ പാ​ർ​ല​മെ​ന്‍റ് അം​ഗ​വും കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​ആ​ൻ​ഡ്രൂ ചാ​ർ​ട്ട​ൺ MP (Dr Andrew Charlton MP) പ​രി​പാ​ടി​യി​ൽ വി​ശി​ഷ്ട അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം വി​മ​ല രാ​മ​ൻ മു​ഖ്യാ​തി​ഥി​യാ​യും എ​ത്തു​ന്ന​താ​ണ്.

പ്ര​മു​ഖ ഗാ​യ​ക​രാ​യ അ​മൃ​ത സു​രേ​ഷ്, അ​ഭി​രാ​മി​എ​ന്നി​വ​ർ ന​യി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക് ഷോ​യും ഗൗ​തം വി​ൻ​സെ​ന്‍റ്, വി​ഷ്ണു വ​ർ​ദ്ധ​ൻ, ലെ​സ്‌​ലി, റെ​ജീ​ഷ്, ചി​റ്റാ​ടി വി​ജ​യ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ശ​സ്ത ബാ​ൻഡ് ക​ലാ​കാ​ര​ന്മാ​രു​ടെ ലൈ​വ് പെ​ർ​ഫോ​മ​ൻ​സു​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടും.

കി​യോ​സ് ഫൈ​ൻ ഫു​ഡ്‌​സ് (Sarathi Muthukrishnan) ടൈ​റ്റി​ൽ സ്പോ​ൺ​സ​ർ​മാ​രാ​യി​രി​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, ത​ന​ത് സാം​സ്കാ​രി​ക ക​ലാ​പ​രി​പാ​ടി​ക​ൾ, ഫു​ഡ് സ്റ്റാ​ളു​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മാ​സ് ഫി​നാ​ൻ​ഷ്യ​ൽ ക​ൺ​സ​ൾ​ട്ട​ൻ​സി​യും (Sheena Abdulkhader) പ​രി​പാ​ടി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​രാ​ണ്.

ഓ​സ്ട്രേ​ലി​യ​യി​ലെ എ​ല്ലാ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും ഈ ​മ​ഹാ​മേ​ള​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഐഒസി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു അ​റി​യി​ച്ചു. പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ താ​ഴെ കാ​ണു​ന്ന ഔ​ദ്യോ​ഗി​ക ലി​ങ്ക് വ​ഴി എ​ത്ര​യും വേ​ഗ​ത്തി​ൽ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്ത് സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കാ​ൻ സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

ടി​ക്ക​റ്റ് ബു​ക്കിം​ഗ് ലി​ങ്ക്: Eventik - Indian Onam Live Sydney

NRI

ഹൂ​സ്റ്റ​ണിൽ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 23ന്

ഹൂ​സ്റ്റ​ൺ: ഓ​ഗ​സ്റ്റ് 23ന് ​രാ​വി​ലെ 10ന് ​ഹൂ​സ്റ്റ​ണി​ലെ റോ​സ​ൻ​ബ​ർ​ഗ് എ​പി​ക് സെ​ന്‍റ​റി​ൽ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണാ​ഘോ​ഷം ന​ട​ക്കു​മ്പോ​ൾ ടെ​ക്സ​സി​ൽ കേ​ര​ള​ത്തി​ന്‍റെ ഊ​ർ​ജ​സ്വ​ല​മാ​യ ചൈ​ത​ന്യം ഉ​ണ​ർ​ന്നു​വ​രും.

ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന ഈ ​മ​ഹ​ത്താ​യ സാം​സ്കാ​രി​ക ഉ​ത്സ​വം പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും ഭ​ക്തി​യു​ടെ​യും​ സം​ഗീ​ത​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ഒ​രു മ​നോ​ഹ​ര​മാ​യ​ഒ​ത്തു​ചേ​ര​ൽ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​മാ​യ ഓ​ണം, സ​മൃ​ദ്ധി, ഐ​ക്യം, മ​ഹാ​ബ​ലി​യു​ടെ​ഐ​തി​ഹാ​സി​ക ഭ​ര​ണം എ​ന്നി​വ ആ​ഘോ​ഷി​ക്കു​ന്നു. ഹൂ​സ്റ്റ​ൺ ആ​ഘോ​ഷം​കേ​ര​ള​ത്തി​ന്‍റെ ഉ​ത്സ​വ പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ ഊ​ഷ്മ​ള​ത​യും ഗാം​ഭീ​ര്യ​വും പു​നഃ​സൃ​ഷ്ടി​ക്കും അ​മേ​രി​ക്ക​യി​ലു​ട​നീ​ള​മു​ള്ള​ കു​ടും​ബ​ങ്ങ​ളെ​യും സാം​സ്കാ​രി​ക പ്രേ​മി​ക​ളെ​യും ഒ​രു​മി​ച്ച് കൈ ​കോ​ർ​ക്കു​വാ​ൻ ഈ ​ഓ​ണം അ​വ​സ​രമൊ​രു​ക്കു​ന്നു.

സാം​സ്കാ​രി​ക പ്ര​ക​ട​ന ങ്ങ​ൾ, ക്ലാ​സി​ക്ക​ൽ, നാ​ടോ​ടി നൃ​ത്ത​ങ്ങ​ൾ, ഊ​ർ​ജ്ജ​സ്വ​ല​മാ​യ പു​ഷ്പാ​ല​ങ്കാ​ര​ങ്ങ​ൾ, സ​മൃ​ദ്ധി​യെ യും​ഒ​രു​മ​യെ​യും പ്ര​തീ​ക പ്പെ​ടു​ത്തു​ന്ന വാ​ഴ​യി​ല​യി​ൽ വി​ള​മ്പു​ന്ന വിഭ​വ​സ​മൃ​ദ്ധ​മാ​യ മ​ഹ​ത്താ​യ ഓ​ണം സ​ദ്യ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള​പ​ര​മ്പ​രാ​ഗ​ത ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു സ​മ്പ​ന്ന​മാ​യ ഒ​രു ശ്രേ​ണി ഈ​പ​രി​പാ​ടി​യി​ൽ ഉ​ണ്ടാ​യി​രി​ക്കും.

ഹ്യൂ​സ്റ്റ​ൺ ഓ​ണാ​ഘോ​ഷം വ​ർ​ഷ​ങ്ങളാ​യി​ ക്ര​മാ​നു​ഗ​ത​മാ​യി വ​ള​ർ​ന്നി​ട്ടു​ണ്ടെ​ന്നും വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ​പ്ര​വാ സി​ക​ൾ ഏ​റ്റ​വും പ്ര​തീ​ക്ഷി ക്കു​ന്ന സാംസ്കാ​രി​ക ഒ​ത്തു​ചേ​ര​ലു​ക​ളി​ൽ​ഒ​ന്നാ​യി പ​രി​ണ​മി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്യൂ​ണി​റ്റി നേ​താക്ക​ൾ ശ്ര​ദ്ധി​ക്കു​ന്നു. ഈ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പ​ങ്കാ​ളി​ക​ൾ​പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി ക്കു​ന്നു,

ഇ​ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണം പ​രി​പാ​ടി​യാ​യി മാ​റു​ന്നു. ഓ​ണം ഒ​രു ഉ​ത്സ​വ​ത്തേ​ക്കാ​ൾ​കൂ​ടു​ത​ലാ​ണ് - അ​ത് സം​സ്കാ​ര​ത്തി​ന്‍റെയും​പൈ​തൃ​ക​ത്തി​ന്‍റെ​യും​സ​മൂ​ഹ​ത്തി​ന്‍റെയും ​ആ​ഘോ​ഷ​മാ​ണ്. ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. 

ഹൂസ്റ്റ​ണി​ൽ ഈ ​മ​ഹ​ത്താ​യ പ​രി​പാ​ടി സം​ഘ​ടി​പ്പിക്കു​ന്നതി​ലും ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ന്റെ സ​മ്പ​ന്ന​ത​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന അ​ത്ത​രം വി​ശി​ഷ്ട ക​ലാ​കാ​ര​ന്മാ​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ലും ഞ​ങ്ങ​ൾ​ക്ക് ബ​ഹു​മ​തി​യു​ണ്ട്.

പാ​ര​മ്പ​ര്യ​ത്തിന്‍റെയും സം​ഗീ​ത​ത്തിന്‍റെ​യും ഐ​ക്യ​ത്തിന്‍റെ​യും ഈ ​അ​സാ​ധാ​രണ​ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ അ​മേ​രി​ക്ക യി​ലു​ട​നീ​ളമു​ള്ള കു​ടും​ബ​ങ്ങ​ളെ​യും, സാം​സ്കാ​രി​ക പ്രേ​മി​ക​ളെ​യും,അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.

മാ​ർ​ച്ച് 7 ശ​നി​യാ​ഴ്ച വി​ശു​ദ്ധ പൊ​ങ്ക​ല മ​ഹോ​ൽ​സ​വ​വും ആ​ച​രി​ക്കും,ഇ​ത് കൃ​ത​ജ്ഞ​ത, സ​മൃ​ദ്ധി, ആ​ത്മീ​യ ഭ​ക്തി എ​ന്നി​വ​യു​ടെ പ്ര​തീ​ക​മാ​യ ഒ​രു​ഭ​ക്തി നി​ർ​ഭ​ര​മാ​യ പ​രി​പാ​ടി​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ആ​ത്മീ​യ പാ​ര​മ്പ ര്യ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന, പ്രാ​ർ​ഥന​യി​ലും ഐ​ക്യ​ത്തി​ലും പ​ര​മ്പ​രാഗ​ത പൊ​ങ്ക​ല ഒ​രു​ക്കം അ​ർ​പ്പി​ക്കാ​ൻ ഭ​ക്ത​ർ ഒ​ത്തു​കൂ​ടും.

ആ​ഘോ​ഷ​ത്തി​ന് അ​സാ ധാ​ര​ണ​മാ​യ പ്രൗ​ഢി പ​ക​രു​ന്ന ഈ​പ​രി പാ​ടി​യി​ൽ പ്ര​ശ​സ്ത ഇ​ന്ത്യ​ൻ പി​ന്ന​ണി ഗാ​യി​ക ബി​ന്നി കൃ​ഷ്ണ​കു​മാ​ർ മു​ഖ്യാ​തി ഥി​യാ​യി​രി​ക്കും. ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ, ച​ല​ച്ചി​ത്ര സം​ഗീ​ത ത്തി​ലെ പ്ര​ശ​സ്ത ശ​ബ്ദ​മാ​യ ബി​ന്നി കൃ​ഷ്ണ​കു​മാ​ർ ത​ന്‍റെ ആ​ത്മാ​ർ​ഥമാ​യ ആ​ലാ​പ​ന​ങ്ങ​ളി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ച്ചു.

അ​വ​രു​ടെ ഭ​ർ​ത്താ​വും പ്ര​ശ​സ്ത ക​ർ​ണാ​ട ക​സം ഗീ​ത​ജ്ഞ​നു​മാ​യ കൃ​ഷ്ണ കു​മാ​റും അ​വ​രു​ടെ സം​ഗീ​ത സാ​ന്നി​ധ്യ​ത്താ​ൽ ച​ട​ങ്ങി​നെ അ​ല​ങ്ക​രി​ക്കും. ഇ​ത് ഉ​ത്സ​വ​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു മു​ഹൂ​ർ​ത്ത​മാ​യി മാ​റ്റും.

ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തെ സ​ഹ​ർ​ഷം​സ​വി​ന​യം ഹ​ര്ഷാ​ര​വ​ങ്ങ​ളോ​ടെ എ​തി​രേ​ൽ​ക്കാ​ൻ സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.

NRI

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കേ​ളി മ​ലാ​സ് ഏ​രി​യ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ "ആ​വ​ണി 2025' എ​ന്ന പേ​രി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ലാ​സ് ഏ​രി​യ​യെ മൂ​ന്നാ​യി വി​ഭ​ജി​ച്ച​തി​നെ ശേ​ഷം ന​ട​ന്ന ആ​ദ്യ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ റി​യാ​ദി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും അ​ട​ക്കം എ​ണ്ണൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

കേ​ളി അം​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി​യ ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് ആ​ഘോ​ഷം തു​ട​ങ്ങി​യ​ത്. ചെ​ണ്ട മേ​ള​ത്തോ​ടു​കൂ​ടി‌​യു​ള്ള മാ​വേ​ലി​യു​ടെ വ​ര​വും നി​ര​വ​ധി ഓ​ണ​ക്ക​ളി​ക​ളും പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി. കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും ഒ​രു​പോ​ലെ എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും പ​ങ്കാ​ളി​ക​ളാ​യി.

തു​ട​ർ​ന്ന് രാ​ത്രി​യോ​ട് കൂ​ടി നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളും മ​ലാ​സ് യൂ​ണി​റ്റ് അം​ഗ​മാ​യ ഷു​ഹൈ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച മ്യൂ​സി​ക് ഇ​വ​ന്‍റും ഡി​ജെ​യും അ​ര​ങ്ങേ​റി.

ഷി​നു ന​വീ​ൻ രൂ​പം ന​ൽ​കി​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത പൂ​ക്ക​ളം ശ്ര​ദ്ധേ​യ​മാ​യി. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് മ​ലാ​സ് ഏ​രി​യ സെ​ക്ര​ട്ട​റി വി .​എം. സു​ജി​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു.

സ​മ്മേ​ള​നം സാ​ഹി​ത്യ - സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി​യു​മാ​യ ജോ​മോ​ൻ സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

 

NRI

അ​ക്ഷ​ര ന​ഗ​രി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ദോ​ഹ: ഖ​ത്ത​റി​ലെ കോ​ട്ട​യം നി​വാ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​ക്ഷ​ര ന​ഗ​രി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം "അ​ക്ഷ​ര​ന​ഗ​രി​യു​ടെ പൊ​ന്നോ​ണം 2K5' ഒ​ലി​വ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ തു​മാ​മ ക്യാ​മ്പ​സി​ൽ സം​ഘ​ടി​പ്പി​ച്ചു.

അ​ക്ഷ​ര​ന​ഗ​രി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വ​ന്ന​ല എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഡോ. ​ഈ​ഷ് സിം​ഗാ​ൾ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​സി​സി പ്ര​സി​ഡ​ന്‍റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ​സി​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ടി. ​ബാ​വ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് ഷെ​ട്ടി, ഒ​ലി​വ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജീ​സ് ജോ​സ​ഫ്, ദോ​ഹ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ പ​ള്ളി വി​കാ​രി റ​വ. ഫാ. ​അ​ജു തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ​ർ ആ​ശം​സ നേ​ർ​ന്നു.

മ​നോ​ഹ​ര​മാ​യ അ​വ​ത​ര​ണ​ത്തി​ലൂ​ടെ ആ​ർ.​ജെ. ജി​ബി​ൻ ആ​ഘോ​ഷ​ത്തി​ന് വേ​റി​ട്ടൊ​രു ചാ​രു​ത ന​ൽ​കി. 13 വ​യ​സു​കാ​രി​യാ​യ ന​ഥാ​നി​യ ലെ​ല വി​പി​ന്‍റെ പ്ര​സം​ഗം ശ്ര​ദ്ധേ​യ​മാ​യി. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​ക്ഷ​ര ന​ഗ​രി ആ​ദ​രി​ച്ചു.

ക​ല കാ​യി​ക രം​ഗ​ത്തു വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അം​ഗ​ങ്ങ​ളെ​യും പ​രി​പാ​ടി​ക​ൾ​ക്ക് സ്പോ​ൺ​സ​ർ​ഷി​പ് ന​ൽ​കി​യ​വ​രെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​രി​പാ​ടി​ക്ക് സ​ഹാ​യം ന​ൽ​കി​യ​വ​രെ​യും അ​ക്ഷ​ര ന​ഗ​രി അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ചു.

 

NRI

"ചി​ങ്ങ നി​ലാ​വ്' ഓ​ണാ​ഘോ​ഷം അ​ര​ങ്ങേ​റി

അ​ബു​ദാ​ബി: സ്വാ​തി ക്രീ​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഒ​രു കൂ​ട്ടം സി​നി​മാ പ്രേ​മി​ക​ൾ ആ​രം​ഭി​ച്ച സി​നി മൈ​ൻ​ഡ്‌​സ് കേ​ര​ള​യു​ടെ ആ​ദ്യ സം​ഗ​മം "ചി​ങ്ങ നി​ലാ​വ്' അ​ബു​ദാ​ബി​യി​ൽ ന​ട​ന്നു,

ഡോ. ​ധ​ന​ല​ക്ഷ്മി​യു​ടെ വി​യോ​ഗ​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് തു​ട​ങ്ങി​യ സ​മ്മേ​ള​ന​ത്തി​ൽ സി​എം​കെ സ്ഥാ​പ​ക വി​ദ്യ നി​ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി സ​ത്യ​ബാ​ബു, സ​മാ​ജം പ്ര​സി​ഡ​ന്‍റ് സ​ലീം ചി​റ​ക്ക​ൽ, സെ​ക്ര​ട്ട​റി സു​രേ​ഷ് അ​ഷ്‌​റ​ഫ് ലു​ലു, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ന​സീ​ർ, സി.​വി. എം. ​ഫ​ത്താ​ഹ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നി​ഷാ​ൻ റോ​യ്, എം.​കെ. ഫി​റോ​സ്, ഹ​മീ​ദ്, മ​മ്മി​ക്കു​ട്ടി, വാ​ഹി​ബ്, സ​ബീ​ന, ഇ​സ്മ​യി​ൽ, സു​മേ​ഷ്, ഷാ​നി, അ​ൻ​സാ​ർ ക​ബീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു,

വി​വി​ധ ക​ലാ​വി​നോ​ദ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. അ​ൻ​സാ​ർ വെ​ഞ്ഞാ​റ​മൂ​ട്, ഫ​ഹീം, ഡോ. ​ഷാ​സി​യ, റ​ജ എ​ന്നി​വ​ർ ഗാ​ന​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

NRI

കേ​ര​ള സ​മാ​ജം മ്യൂ​ണി​ക് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

മ്യൂ​ണി​ക്: ജ​ര്‍​മ​നി​യി​ലെ പ്ര​ധാ​ന ന​ഗ​ര​മാ​യ മ്യൂ​ണി​ക്കി​ലെ മ​ല​യാ​ളി​ക​ള്‍ ഓ​ണം ആ​ഘോ​ഷി​ച്ചു. കേ​ര​ള സ​മാ​ജം മ്യൂ​ണി​ക് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​ല്‍ ആ​യി​ര​ത്തി​ല​ധി​കം ജ​ര്‍​മ​ന്‍ മ​ല​യാ​ളി​ക​ള്‍ പ​ങ്കെ​ടു​ത്തു.

മ്യൂ​ണി​ക്കി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് കോ​ണ്‍​സ​ല്‍ അ​മീ​ര്‍ ബ​ഷീ​ര്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. വു​മ​ന്‍​സ് ഇ​ന്‍ മ്യൂ​ണി​ക് അ​വ​ത​രി​പ്പി​ച്ച 164 പേ​ര്‍ പ​ങ്കെ​ടു​ത്ത 10 മി​നി​റ്റ് നീ​ണ്ട് നി​ന്ന മെ​ഗാ തി​രു​വാ​തി​ര ഓ​ണാ​ഘോ​ഷ​ത്തി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യി.

ജ​ര്‍​മ​നി​യി​ലെ ക​ലാ​സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ സം​സ്കാ​ര അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ള​ത്തോ​ട് കൂ​ടി​യാ​ണ് ക​ലാ​പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​ത്. കു​ട്ടി​ക​ളു​ടെ​യും മു​തി​ര്‍​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ള്‍, വ​ടം​വ​ലി എ​ന്നി​വ​യും ആ​വേ​ശ​ക​ര​മാ​യി. വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

NRI

ജ​ര്‍​മ​നി​യി​ല്‍ യൂ​റോ​പ്പ മ​ല്ലൂ​സി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബാ​ഡ​ന്‍ വ്യു​ര്‍​ട്ടെം​ബ​ര്‍​ഗ് സം​സ്ഥാ​ന​ത്തി​ലെ ലോ​റാ ന​ഗ​ര​ത്തി​ലെ ന​വ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ യൂ​റോ​പ്പ മ​ല്ലൂ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തി​രു​വോ​ണാ​ഘോ​ഷം "ആ​ര​വം 2025' സം​ഘ​ടി​പ്പി​ച്ചു.

ഷോ​പ്ഫെ​യിം ഇ​വ​ൻ​ജ​ലി​ക്ക​ല്‍ ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ​പ​രി​പാ​ടി​ ന​ട​ന്ന​ത്. നാ​ട്ടി​ല്‍ നി​ന്നും മ​ക്ക​ളെ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ മാ​താ​പി​താ​ക്ക​ളാ​യ ജെ​യിം​സ് തോ​മ​സ് - സോ​ഫി ജെ​യിം​സ്, മ​രി​യ ജോ​ര്‍​ജ് കു​ള​ങ്ങ​ര, ഉ​ഷാ​ദേ​വി, ബേ​ബി ചെ​റി​യാ​ന്‍ കോ​ലാ​ട്ടു​കു​ടി, ഷീ​ല ബേ​ബി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

 

NRI

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

 ലണ്ടൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഒ​ട്ടേ​റെ പേ​ർ പ​ങ്കെ​ടു​ത്തു.

ഓ​ൺ​ലെെ​നി​ലൂ​ടെ​യാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ഡ​ബ്ല്യു​എം​സി ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റും ഗാ​യ​ക​നു​മാ​യ ജെ​യിം​സ് പാ​ത്തി​ക്ക​ലി​ന്‍റെ ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

തു​ട​ർ​ന്ന് ഡ​ബ്ല്യു​എം​സി അ​യ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സി​ലെ ഷൈ​ബു ജോ​സ​ഫ് ക​ട്ടി​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചെ​ണ്ട​മേ​ളം അ​ര​ങ്ങേ​റി. യു​കെ​യി​ലെ ഡ​ബ്ല്യു​എം​സി നോ​ർ​ത്ത് വെ​സ്റ്റ് പ്രൊ​വി​ൻ​സി​ൽ നി​ന്നു​ള്ള ജോ​ഷി ജോ​സ​ഫാ​ണ് മ​ഹാ​ബ​ലി​യാ​യി വേ​ഷ​മി​ട്ട​ത്.

ഡ​ബ്ല്യു​എം​സി ഫ്രാ​ങ്ക്ഫ​ർ​ട്ട് പ്രൊ​വി​ൻ​സി​ൽ നി​ന്നു​ള്ള ന​ർ​ത്ത​കി​മാ​രാ​യ ല​ക്ഷ്മ‌ി അ​രു​ൺ, സീ​ന കു​ള​ത്തി​ൽ, സീ​ന മ​ണ​മേ​യി​ൽ, മെ​റീ​ന ദേ​വ​സ്യ, റി​ൻ​സി സ്ക​റി​യ, ഫ്ളെ​റി​ന അ​നൂ​പ്, സി​ൽ​വി ക​ട​ക്ക​ത​ല​ക്ക​ൽ, റെ​മി​യ മാ​ത്യു എ​ന്നി​വ​ർ തി​രു​വാ​തി​ര അ​വ​ത​രി​പ്പി​ച്ചു.

പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ എ​സ്. ശ്രീ​കു​മാ​റും സാ​മൂ​ഹ്യ​പ്ര​തി​ബ​ന്ധ​താ അ​വാ​ർ​ഡ് ജേ​താ​വാ​യ റോ​യി ജോ​സ​ഫ് മാ​ൻ​വെ​ട്ട​വു​മാ​യി​രു​ന്നു മു​ഖ്യ​പ്ര​ഭാ​ഷ​ക​രും മു​ഖ്യാ​തി​ഥി​ക​ളും.

ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​ൻ പി​ള്ള, പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റോ​ഫ​ർ വ​ർ​ഗീ​സ്, യൂ​റോ​പ്പ് റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ ജോ​ളി ത​ട​ത്തി​ൽ എ​ന്നി​വ​ർ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി.

അ​മേ​രി​ക്ക​ൻ റീ​ജി​യ​ണി​ലെ ഫി​ല​ൽ​ഡ​ൽ​ഫി​യ പ്രൊ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ൽ​വ​ച്ചു നി​ർ​ധ​ന​രാ​യ 25 യു​വ​തീ​യു​വാ​ക്ക​ൾ​ക്കു സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കു​ന്ന​താ​യി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി അ​റി​യി​ച്ചു.

ഫി​ല​ഡ​ൽ​ഫി​യ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് നൈ​നാ​ൻ മ​ത്താ​യി​യും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ പ്ര​സി​ഡ​ന്‍റും ലോ​ക​കേ​ര​ള സ​ഭാം​ഗ​വു​മാ​യ സി.​എ. ജോ​സ​ഫ് പ്ര​ത്യേ​കാ​തി​ഥി​യാ​യി​രു​ന്നു.

 

NRI

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കെ​പി​എ ഗു​ദൈ​ബി​യ ഏ​രി​യ

മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ 10 ഏ​രി​യ​ക​ളി​ലാ​യി ന​ട​ത്തി​വ​രു​ന്ന "പോ​ന്നോ​ണം 2025'ന്‍റെ ഭാ​ഗ​മാ​യി ഗു​ദേ​ബി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​റ ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഗു​ദേ​ബി​യ ഏ​രി​യ​യു​ടെ ഓ​ണ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ പരിപാടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഐ​സി​ആ​ർ​എ​ഫ് മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യും ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ. ​ഗോ​പി​നാ​ഥ​ൻ മേ​നോ​ൻ വി​ശി​ഷ്ഠാ​തി​ഥി​യാ​യും പ​ങ്കെ​ടു​ത്തു.

കേ​ര​ളീ​യ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും വി​ദേ​ശ​മ​ണ്ണി​ൽ നി​ല​നി​ർ​ത്താ​ൻ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​തു​പോ​ലെ ത​ന്നെ ഏ​രി​യ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ പ​രി​ച​യ​പ്പെ​ടു​വാ​നും ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​വാ​നു​മു​ള്ള അ​വ​സ​രം ഇ​ങ്ങ​നെ​യു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലൂ​ടെ ല​ഭി​ക്കു​മെ​ന്നും പ​ങ്കെ​ടു​ത്ത വി​ശി​ഷ്‌​ടാ​ഥി​ക​ൾ പ​റ​ഞ്ഞു.

കെ​പി​എ ഗു​ദൈ​ബി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ബി.​കെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് ഏ​രി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​ഹ​നാ​സ് ഷാ​ജ​ഹാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

 

NRI

കു​റ​വി​ല​ങ്ങാ​ട് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച

ഹൂ​സ്റ്റ​ൺ: ടെ​ക്‌​സ​സി​ലെ ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ ഏ​രി​യ​യി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന കു​റ​വി​ല​ങ്ങാ​ട് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​ഥ​മ ഓ​ണാ​ഘോ​ഷം "ഓ​ണ​നി​ലാ​വ്' എ​ന്ന പേ​രി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ക്കും.

മി​സൗ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഏ​ല​ക്കാ​ട്ട് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഴു​ത്തു​കാ​ര​നും വാ​ഗ്മി​യു​മാ​യ എ.​സി. ജോ​ർ​ജ് ആ​ശം​സ അ​ർ​പ്പി​ക്കും. ആ​ന​യും വെ​ഞ്ചാ​മ​ര​വും ചെ​ണ്ട​മേ​ള​വും മു​ത്തു​ക്കു​ട​ക​ളും താ​ല​പ്പൊ​ലി​യു​മാ​യി മാ​വേ​ലി മ​ന്ന​ന്‍റെ എ​ഴു​ന്നെ​ള്ള​ത്ത് പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ഴു​പ്പേ​കും.

യു​വാ​ക്ക​ളു​ടെ തി​രു​വാ​തി​ര​യും കു​ട്ടി​ക​ളു​ടെ ഡാ​ൻ​സു​ക​ളും പാ​ട്ടു​ക​ളും ക​പ്പി​ൾ ഡാ​ൻ​സും കൂ​ടാ​തെ സ്വ​ന്ത​മാ​യി നി​ർ​മി​ച്ച വ​ള്ള​ത്തി​ൽ വ​ഞ്ചി​പ്പാ​ട്ടോ​ടു​കൂ​ടി​യ വ​ള്ളം​ക​ളി​യും ന​ട​ത്ത​പ്പെ​ടും. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കു​ന്നു​ണ്ട്. എ​ല്ലാ കു​റ​വി​ല​ങ്ങാ​ട് നി​വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ക​ർ അ​റി​യി​ച്ചു. ‎

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് ഷാ​ജി ചി​റ​ത്ത​ടം - 346 770 5460, സെ​ക്ര​ട്ട​റി ടാ​സ്മോ​ൻ - 281 691 1868, ട്ര​ഷ​റ​ർ സി​നു വെ​ട്ടി​യാ​നി - 407 435 6539.

NRI

ബോ​ൾ​ട്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാഘോ​ഷം ശനിയാഴ്ച

ബോ​ൾ​ട്ട​ൺ: യു​കെ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ ബോ​ൾ​ട്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ(​ബി​എം​എ) ഓ​ണാ​ഘോ​ഷ പ​രി​പാ​ടി "ചി​ങ്ങ​നി​ലാ​വ് 2025' ശനിയാഴ്ച ​നട​ക്കും. ബോ​ൾ​ട്ട​ൺ ഫാ​ൻ​വ​ർ​ത്തി​ലെ ട്രി​നി​റ്റി ച​ർ​ച്ച് ഹാ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് പ​രി​പാ​ടി.

ഒ​രാ​ൾ​ക്ക് 15 പൗ​ണ്ടാ​ണ് പ്ര​വേ​ശ​ന ഫീ​സാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച് വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. ക​ലാ​ഭ​വ​ൻ ദി​ലീ​പും പി​ന്ന​ണി ഗാ​ന രം​ഗ​ത്തെ പ്ര​മു​ഖ​രും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന "ചി​ങ്ങ​നി​ലാ​വ് കോ​മ​ഡി ആ​ൻ​ഡ് മ്യൂ​സി​ക്ക​ൽ മെ​ഗാ സ്റ്റേ​ജ് ഷോ' ​ആ​ണ് പ​രി​പാ​ടി​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണം.

കൊ​ച്ചു​കു​ട്ടി​ക​ളു​ടെ വി​നോ​ദ പ​രി​പാ​ടി​ക​ളോ​ടെ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ കൂ​ട്ടാ​യ്മ​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​വി​രു​ന്നു​ക​ൾ, തി​രു​വാ​തി​ര, ബി​എം​എ നൃ​ത്ത ക്ലാ​സി​ലെ കൊ​ച്ചു​കു​ട്ടി​ക​ളു​ടെ സി​നി​മാ​റ്റി​ക് ഡാ​ൻ​സ് തു​ട​ങ്ങി നി​ര​വ​ധി ക​ലാ​വി​രു​ന്നു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

താ​ല​പ്പൊ​ലി​യു​ടേ​യും ആ​ർ​പ്പു​വി​ളി​ക​ളു​ടേ​യും ആ​ര​വ​ത്തോ​ടെ മാ​വേ​ലി മ​ന്ന​ന്‍റെ എ​ഴു​ന്നു​ള്ള​ത്തും തു​ട​ർ​ന്ന് വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കു​ന്നു​ണ്ട്.

സ​ദ്യ ഉ​ൾ​പ്പ​ടെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​നാ​യി ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും മു​ൻ​കൂ​ട്ടി ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷ വേ​ദി: Trinity Church Hall, Market St Farnworth, Bolton BL4 8EX

ഓ​ണാ​ഘോ​ഷ ര​ജി​സ്ട്രേ​ഷ​ൻ ഫോം: https://forms.gle/rPW2U4HR5oAd5GrMA

​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് (പ്ര​സി​ഡ​ന്‍റ്): 07872 514619, റോ​മി കു​ര്യാ​ക്കോ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി): 07776 646163, ടോം ​ജോ​സ​ഫ് (സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ, ട്ര​ഷ​റ​ർ): 07862 380730, ജി​സി സോ​ണി (ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ): 07789 680443.

NRI

എ​ഡ്മ​ന്‍റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാഘോഷം സംഘടിപ്പിച്ചു

എ​ഡ്മ​ന്‍റ​ൺ: എ​ഡ്മ​ന്‍റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(നേ​ർ​മ) ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​യി. ബാ​ൾ​വി​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കാ​ന​ഡ എംപി സി​യാ​ദ് അ​ബു​ൾ​ത്തൈ​ഫ്, എ​ഡ്മ​ന്‍റ​ൺ സി​റ്റി കൗ​ൺ​സി​ല​ർ ടിം ​കാ​ർ​ട്ട്മെ​ൽ, ര​ഞ്ജി​ത് സിം​ഗ് ബാ​ത്ത്, ബ​നീ​ഷ സ​ന്ധു എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സി​യാ​ദ് അ​ബു​ൾ​ത്തൈ​ഫ് എം​പി കേ​ര​ളീ​യ സം​സ്കാ​ര​ത്തെ​യും ഓ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​യും പ്ര​ശം​സി​ച്ചു. തു​ട​ർ​ന്ന് ടിം ​കാ​ർ​ട്ട്മെ​ൽ, ര​ഞ്ജി​ത് സിം​ഗ് ബാ​ത്ത്, ബ​നീ​ശ സ​ന്ധു എ​ന്നി​വ​ർ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഓ​ണക്ക​ളി​ക​ൾ, താ​ല​പ്പൊ​ലി, തി​രു​വാ​തി​ര​ക്ക​ളി, വ​ടം​വ​ലി, നാ​ദം ക​ലാ​സ​മി​തി​യു​ടെ ചെ​ണ്ട​മേ​ളം, തു​ട​ങ്ങി​യ വി​വി​ധ​ത​രം ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഏ​വ​ർ​ക്കും ആ​വേ​ശ​മാ​യി മാ​റി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ന് കാ​ണി​ക​ളു​ടെ വ​ലി​യ പി​ന്തു​ണ ല​ഭി​ച്ചു.

വ​ർ​ണാ​ഭ​മാ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു. എ​ഡ്മ​ന്‍റ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ഒ​രു​മി​ച്ചു കൂ​ടാ​നും കേ​ര​ളീ​യ പാ​ര​മ്പ​ര്യം ആ​ഘോ​ഷി​ക്കാ​നും ഈ ​ഓ​ണാ​ഘോ​ഷം ഒ​രു വ​ലി​യ അ​വ​സ​രം ഒ​രു​ക്കി.

നേ​ർ​മ പ്ര​സി​ഡന്‍റ് ​ബി​ജു മാ​ധ​വ​ൻ എ​ല്ലാ​വ​ർക്കും ന​ന്ദി പ​റ​ഞ്ഞു.

 

NRI

ഓ​ണാഘോഷം സം​ഘ​ടി​പ്പി​ച്ച് മെ​ൽ​ബ​ൺ മാ​ർ​ത്തോ​മ്മാ പ​ള്ളി

മെ​ൽ​ബ​ൺ: മാ​ർ​ത്തോ​മ്മാ പ​ള്ളി ഓ​ണാഘോഷം "ഓ​ണം ഫി​യ​സ്റ്റ' സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ ഒ​രു ഉ​ജ്വ​ല​മാ​യ പ്ര​ദ​ർ​ശ​ന​മാ​യി​രു​ന്ന ഈ ​പ​രി​പാ​ടി.

ആ​ക്ടിം​ഗ് സ്പീ​ക്ക​റും വി​ക്ടോ​റി​യ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​വു​മാ​യ ലോ​റ​ൻ ക​ഥാ​ജ് എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സെ​ന്‍റ് ജോ​ർ​ജ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി റ​വ.​ഫാ. ജി​ബി​ൻ സാ​ബു വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

ക​ഥാ​ജ് "നി​ല​വി​ള​ക്ക്' കൊ​ളു​ത്തി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ.ഫാ. ​ജി​ബി​ൻ സാ​ബു ഓ​ണ​പ്ര​സം​ഗം ന​ട​ത്തി. മെ​ൽ​ബ​ൺ മാ​ർ​ത്തോ​മ്മാ പ​ള്ളി വി​കാ​രി റ​വ. ഫി​ലി​പ്പ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

 

NRI

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കേ​ളി അ​ഫ്‌​ലാ​ജ് യൂ​ണി​റ്റ്

അ​ൽ​ഖ​ർ​ജ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ അ​ഫ്‌​ലാ​ജ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "മ​ഴ​വി​ല്ല് 25' എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ് ന​ഗ​ര​ത്തി​ൽ നി​ന്നു 300 കി​ലോ​മീ​റ്റ​ർ അ​ക​ലെ തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഗ്രാ​മ​പ്ര​ദേ​ശ​ത്ത് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

വി​വി​ധ ത​രം ഓ​ണ​ക​ളി​ക​ൾ കോ​ർ​ത്തി​ണ​ക്കി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​രു​പോ​ലെ പ​ങ്കാ​ളി​ക​ളാ​യി. യൂ​ണി​റ്റ് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മു​ഹ​മ്മ​ദ്‌ രാ​ജ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ട്ര​ഷ​റ​ർ പ്ര​ജു മു​ട​ക്ക​യി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​വി. കാ​സിം, നൗ​ഷാ​ദ്, ര​വീ​ന്ദ്ര​ൻ, എ​ൻ. സ​തീ​ശ​ൻ, വി.​ടി. ബി​ജു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷ​ഫീ​ക് വ​ള്ളി​കു​ന്നം സ്വാ​ഗ​തം പ​റ​ഞ്ഞ സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ഷാ​ജി മു​ട​ക്ക​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

ക​സേ​ര​ക്ക​ളി, ല​മ​ൺ ആ​ൻ​ഡ് സ്പൂ​ൺ, ക​ണ്ണ് കെ​ട്ടി​ക്ക​ളി, സൂ​ചി​യി​ൽ നൂ​ൽ​കോ​ർ​ക്ക​ൽ, ബോ​ൾ പാ​സിം​ഗ്, മി​ഠാ​യി പൊ​റു​ക്ക​ൽ തു​ട​ങ്ങി വി​വി​ധ ത​ര​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളും വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

മ​ത്സ​രവി​ജ​യി​ക​ൾ​ക്ക് സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് വി​വി​ധ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

NRI

ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോം​ഗ് ഐ​ല​ൻ​ഡി​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോം​ഗ് ഐ​ല​ൻ​ഡി​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ സ​ന്തൂ​ർ ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബി​ജു ചാ​ക്കോ അ​റി​യി​ച്ചു.

ചെ​ണ്ട​മേ​ളം, ശി​ങ്കാ​രി മേ​ളം താ​ല​പ്പൊ​ലി​യു​മാ​യി മാ​വേ​ലി​യെ വ​ര​വേ​ൽ​ക്കു​ക, അ​ത്ത​പ്പൂ​ക്ക​ളം, തി​രു​വാ​തി​ര​ക്ക​ളി, പു​ലി​ക്ക​ളി എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഓ​ണാ​ഘോ​ഷ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ബി​ജു ചാ​ക്കോ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ ജോ​ർ​ജ്, സെ​ക്ര​ട്ട​റി ജോ​ജി കു​ര്യാ​ക്കോ​സ്, ട്ര​ഷ​ർ ബേ​ബി കു​ര്യാ​ക്കോ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ​സ്വി​ൻ ശാ​മു​വേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

NRI

അ​ലി​ക്ക് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച

റോം: ​റോ​മി​ൽ 35 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​ലി​ക്ക് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച രാ​വി​ലെ 11.30ന് ​ന​ട​ക്കും.

ഏ​ക​ദേ​ശം 1500 ഓ​ളം അം​ഗ​ങ്ങ​ളു​ള്ള സം​ഘ​ട​ന മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ൻ​തൂ​ക്കം കൊ​ടു​ക്കു​ക​യും ചെ​യ്തു​വ​രു​ക​യാ​ണ്.

വ​ത്തി​ക്കാ​നി​ൽ നി​ന്നു​ള്ള മ​ല​യാ​ളി​യാ​യ ക​ർ​ദി​നാ​ൾ ജോ​ർ​ജ് കൂ​വ​ക്കാ​ട്, ഇ​ന്ത്യ​ൻ എം​ബ​സി ഡി​സി​എം ഗൗ​ര​വ് ഗാ​ന്ധി എ​ന്നീ മു​ഖ്യാ​തി​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി പ്ര​സി​ഡ​ന്‍റ് ഷൈ​ൻ റോ​ബ​ർ​ട്ട് ലോ​പ്പ​സ് അ​റി​യി​ച്ചു.

NRI

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തി പു​തു​പ്പ​ള്ളി ഹൗ​സി​ൽ വീ​ണ്ടു​മൊ​രു ഓ​ണാ​ഘോ​ഷം

തി​രു​വ​ന​ന്ത​പു​രം: അ​ബു​ദാ​ബി ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ന്നു​വ​രു​ന്ന "ഓ​ണം​വി​ത്ത് കാ​ൻ​സ​ർ പേ​ഷ്യ​ന്‍റ്സ്' ഈ ​വ​ർ​ഷ​വും പ​തി​വ് തെ​റ്റി​ക്കാ​തെ പു​തു​പ്പ​ള്ളി ഹൗ​സി​ൽ ന​ട​ന്നു.

ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് വേ​ദ​ന തി​ന്നു ക​ഴി​യു​ന്ന ചി​കി​ത്സി​ക്കാ​ൻ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന രോ​ഗി​ക​ളെ ക​ണ്ടെ​ത്തി ചി​കി​ത്സാ സ​ഹാ​യ​വും ഓ​ണ​പ്പു​ട​വ​യും ഓ​ണ​സ​ദ്യ​യും ന​ൽ​കി പി​ന്തു​ണ​യേ​കു​ന്ന ഓ​ണ​വി​രു​ന്നാ​ണ് തി​രു​വോ​ണ ദി​ന​ത്തി​ൽ പു​തു​പ്പ​ള്ളി ഹൗ​സി​ൽ ന​ട​ക്കു​ന്ന​ത്.

NRI

അ​തി​വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ​വു​മാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​ൻ എ​ല്ലാ വ​ർ​ഷ​വും "കെ​പി​എ പൊ​ന്നോ​ണം 2025' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം ഈ ​വ​ർ​ഷം കൂ​ടു​ത​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു.

സം​ഘ​ട​ന​യു​ടെ വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്. സെ​പ്റ്റം​ബ​ർ 19 മു​ത​ൽ ഒ​ക്‌​ടോ​ബ​ർ 24 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ, കെ​പി​എ​യു​ടെ പ​ത്ത് ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​വി​ഴ​ദ്വീ​പി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​ത്ത​പ്പെ​ടും.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ഓ​ണ​ത്തി​ന്‍റെ ത​നി​മ​യും നാ​ട്ടി​ന്‍റെ ഓ​ർ​മ​ക​ളും പ​ക​ർ​ന്നു ന​ൽ​കു​ന്ന അ​നു​ഭ​വ​മാ​യി മാ​റു​വാ​ൻ വേ​ണ്ടി ഓ​രോ ഏ​രി​യ​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ ഓ​ണ​സ​ദ്യ, ഓ​ണ​ക്ക​ളി​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, തി​രു​വാ​തി​ര, പു​ലി​ക​ളി, വ​ടം​വ​ലി തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സം​സ്കാ​ര​പാ​ര​മ്പ​ര്യ​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

ഇ​തോ​ടൊ​പ്പം, കെ​പി​എ​യി​ലെ എ​ല്ലാ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടാ​നും സൗ​ഹൃ​ദം പു​തു​ക്കാ​നും സ്വ​ന്തം ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നും അ​വ​സ​രം ഒ​രു​ക്കാ​നു​മാ​ണ് സം​ഘ​ട​ന ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

ഹാം​ബു​ര്‍​ഗ് നോ​ര്‍​ത്ത് മ​ല​യാ​ളി​ക​ള്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ഹാം​ബു​ര്‍​ഗ്: ഹാം​ബു​ര്‍​ഗി​ന്‍റെ വ​ട​ക്കേ അ​റ്റ​ത്ത് താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും ക​സേ​ര​ക​ളി, സു​ന്ദ​രി​ക്ക് പൊ​ട്ടു​തൊ​ട​ൽ, മി​ഠാ​യി പെ​റു​ക്ക​ൽ, അ​പ്പം ക​ടി, ലെ​മ​ൺ ആ​ൻ​ഡ് സ്പൂ​ൺ, വ​ടം​വ​ലി തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.

കാ​റ്റ​റിം​ഗ് സ​ർ​വീ​സ് ഒ​ഴി​വാ​ക്കി അം​ഗ​ങ്ങ​ൾ ഒ​ന്നു​ചേ​ർ​ന്ന് ത​യ​റാ​ക്കി​യ 15ല​ധി​കം ക​റി​ക​ളും വി​വി​ധ ത​രം പാ​യ​സ​ങ്ങ​ളോ​ടും കൂ​ടി​യ ഓ​ണ​സ​ദ്യ അ​സോ​സി​യേ​ഷ​ന്‍റെ ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യാ​യി.

 

NRI

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ശ​നി‌‌​യാ​ഴ്ച

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം ശ​നി‌‌​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഗ്രി​ഗോ​റി​യോ​സ് മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ആ​രം​ഭി​ക്കും. നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഡോ. ​യു.​പി ആ​ർ. മേ​നോ​ൻ ഓ​ണ​സ​ന്ദേ​ശം ന​ൽ​കും. ക​ഥ​ക​ളി, പു​ലി​ക്ക​ളി, ക​ള​രി, മോ​ഹി​നി​യാ​ട്ടം, കേ​ര​ള ന​ട​നം, മാ​ർ​ഗം​ക​ളി, ഒ​പ്പ​ന, തെ​യ്യം, ഓ​ട്ട​ൻ​തു​ള്ള​ൽ തു​ട​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ക​ലാ​രൂ​പ​ങ്ങ​ൾ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കും.

മ​നോ​ഹ​ര​മാ​യ അ​ത്ത​പ്പൂ​ക്ക​ള​വും ഒ​രു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​ബി ഫി​ലി​പ്പ് (ആ​ർ​ട്ട്‌​സ് ഡ​യ​റ​ക്ട​ർ) - 972 352 7825, പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ (പ്ര​സി​ഡ​ന്‍റ്) - 469 449 1905, മ​ഞ്ജി​ത് കൈ​നി​ക്ക​ര (സെ​ക്ര​ട്ട​റി) - 972 679 8555.

NRI

നാ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം 30ന്

ഷി​ക്കാ​ഗോ: നാ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഷി​ക്കാ​ഗോ​യു​ടെ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഈ ​മാ​സം 30ന് ​വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ല്‍ പാ​ർ​ക്ക് റി​ഡ്ജി​ലു​ള്ള സെ​ന്‍റി​നി​യ​ൽ ആ​ക്ടി​വി​റ്റി സെ​ന്‍റ​റി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വി​ജി നാ​യ​ർ അ​റി​യി​ച്ചു.

ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടു​കൂ​ടി മാ​വേ​ലി‌​യെ എ​തി​രേ​റ്റു​കൊ​ണ്ട് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. കൂ​ടാ​തെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ, സ​ദ്യ എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് വി​ജി നാ​യ​ർ - 847 962 0749, സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ല​ച​ന്ദ്ര​ൻ - 847 977 9988, ട്ര​ഷ​റ​ർ അ​ര​വി​ന്ദ് പി​ള്ള - 847 789 0519.

NRI

ടികെഎ​ഫ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം

ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ മ​ഹോ​ത്സ​വ​മാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ കൊ​ടി​യേ​റി. മ​യൂ​ര ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ലാ​കാ​ര​ൻ ജോ​ർ​ജു​കു​ട്ടി വ​ലി​യ ക​ല്ലു​ങ്ക​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ഓ​ഗ​സ്റ്റ് 23നു ​ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ര​ങ്ങേ​റു​ന്ന ഓ​ണ മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ടി​ക്ക​റ്റ് കി​ക്കോ​ഫ് ജോ​ർ​ജു​കു​ട്ടി വ​ലി​യ ക​ല്ലു​ങ്ക​ൽ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ ബ്രി​ഡ്ജി​ത് വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ​ക്ക് ആ​ദ്യ ടി​ക്ക​റ്റ് ന​ൽ​കി​ക്കൊ​ണ്ട് നി​ർ​വ​ഹി​ച്ചു.

ചെ​യ​ർ​മാ​ൻ ബി​നു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ഓ​ണം ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് ജോ​ൺ സ്വാ​ഗ​തം അ​ർ​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ വ​ർ​ഗീ​സ്, ജോ​യി​ൻ സെ​ക്ര​ട്ട​റി സു​മോ​ദ് ടി. ​നെ​ല്ലി​ക്കാ​ല, ഷി​ജി ഷാ​നി എ​ന്നി​വ​ർ യോ​ഗ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ട്ര​ഷ​റ​ർ ജോ​ർ​ജ് ഓ​ലി​ക്ക​ൽ ന​ന്ദി​പ്ര​കാ​ശ​നം ന​ട​ത്തി.

പ​മ്പ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ൺ പ​ണി​ക്ക​ർ, കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ണ്ണി കി​ഴ​ക്കേ​മു​റി, ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, പ്ര​സ് ക്ല​ബ് ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് അ​രു​ൺ കോ​വാ​ട്ട്, ടി​കെ​എ​ഫ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ല​ക്സ് തോ​മ​സ്, ആ​ശാ അ​ഗ​സ്റ്റി​ൻ, സു​ധാ ക​ർ​ത്താ, ജോ​ബി ജോ​ർ​ജ്, ജീ​മോ​ൻ ജോ​ർ​ജ്,

ടി​കെ​എ​ഫ് കേ​ര​ള ഡേ ​ചെ​യ​ർ​മാ​ൻ രാ​ജ​ൻ സാ​മു​വേ​ൽ, ക​ർ​ഷ​ക ശ്രീ ​കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജു​കു​ട്ടി ലൂ​ക്കോ​സ്, സാ​ഹി​ത്യ​വേ​ദി​ക്കു​വേ​ണ്ടി ജോ​ർ​ജ് ന​ട​വ​യ​ൽ, ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജോ​സ് ആ​റ്റു​പു​റം, സി​മി​യോ​ക്കു​വേ​ണ്ടി ചാ​ക്കോ എ​ബ്ര​ഹാം, മാ​താ ഡാ​ൻ​സ് അ​ക്കാ​ഡ​മി​ക്ക് വേ​ണ്ടി ബേ​ബി ത​ട​വ​നാ​ൽ, ഷാ​ജി സു​കു​മാ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു.

ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളെ​യും ഒ​ന്നി​ച്ചൊ​രു കു​ട​കീ​ഴി​ൽ അ​ണി നി​ര​ത്തി​കൊ​ണ്ടു ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം അ​വ​ത​രി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മെ​ഗാ തി​രു​വാ​തി​ര, ഓ​ണസ​ദ്യ, മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത് എ​ന്നി​വ കൊ​ണ്ട് മു​ൻ​കാ​ല​ങ്ങ​ളി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ ജ​ന​ശ്ര​ദ്ധ നേ​ടി​യി​ട്ടു​ള്ള ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ത്ത​വ​ണ​യും വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് രൂ​പം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ക​മ്പ​നി അ​വ​ത​രി​പ്പി​ക്കു​ന്ന സ്പാ​ർ​ക് ഓ​ഫ് കേ​ര​ള സ്റ്റേ​ജ് പ്രോ​ഗ്രാം ട്രൈ​സ്റ്റേ​റ്റ്കേ​ര​ളാ ഫോ​റ​വു​മാ​യി പ​ങ്ക് ചേ​ർ​ന്നാ​ണ് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ര​ങ്ങേ​റു​ക. സ്പാ​ർ​ക് ഓ​ഫ് കേ​ര​ള എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ താ​ര​ങ്ങ​ളും പി​ന്ന​ണി ഗാ​യ​ക​രും ടികെഎ​ഫ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി ആ​ഘോ​ഷ ക​മ്മി​റ്റി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​നു മാ​ത്യു - 267 893 9571 (ചെ​യ​ർ​മാ​ൻ), സാ​ജ​ൻ വ​ർ​ഗീ​സ് - 215 906 7118 (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​ർ​ജ് ഓ​ലി​ക്ക​ൽ - 215 873 4365 (ട്രെ​ഷ​റ​ർ), അ​ഭി​ലാ​ഷ് ജോ​ൺ - 267 701 3623 (ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ൻ), വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ - 215 880 3341 (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ), അ​രു​ൺ കോ​വാ​ട്ട് - 215 681 4472 (പ്രോ​ഗ്രാം പ്രൊ​ഡ്യൂ​സ​ർ), രാ​ജ​ൻ സാ​മു​വേ​ൽ - 215 435 (കേ​ര​ള ഡേ ​ചെ​യ​ർ​മാ​ൻ).

Latest News

Corehub Up